കോവിഡ് ബാധിച്ച് മരിച്ച ആളുടെ സംസ്‌കാരം തടഞ്ഞ സംഭവം ; സിപിഎം സംഭവത്തെ വഷളാക്കിയെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുടെ സംസ്‌കാരം തടഞ്ഞ സംഭവം പ്രാദേശിക വികാരം മാത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും സിപിഎം സംഭവത്തെ വഷളാക്കി മുതലെടുപ്പ് നടത്താന്‍ ആണ് ശ്രമിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തില്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സി.എം.എസ്. കോളേജ് ഭാഗം നടുമാലില്‍ ഔസേഫ് ജോര്‍ജി(83)ന്റെ മൃതദേഹം മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കുന്നത് തടഞ്ഞ കൗണ്‍സിലര്‍ ടി.എന്‍.ഹരികുമാറിനെതിരെയും പ്രദേശവാസികള്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അനധികൃതമായി കൂട്ടം കൂടിയതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, മൃതദേഹത്തോട് അനാദരവ് കാട്ടി തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്. കേസിലെ ഒന്നാം പ്രതി ഈ കോട്ടയം നഗരസഭാ ലൂര്‍ദ് വാര്‍ഡിലെ ബിജെപി കൗണ്‍സിലറായ ടി.എന്‍. ഹരികുമാറാണ്.

Top