നിയമസഭാ തെരഞ്ഞെടുപ്പ്; കെ.സുരേന്ദ്രന്‍ മത്സരിക്കും

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കും. പാര്‍ട്ടി അഞ്ച് മണ്ഡലങ്ങളാണ് സുരേന്ദ്രനായി പരിഗണിക്കുന്നത്. വി. മുരളീധരന്‍ പിന്മാറുന്ന സാഹചര്യത്തില്‍ കഴക്കൂട്ടത്ത് പ്രഥമ പരിഗണനയുണ്ട്.

ഈ മാസം അഞ്ചാം തിയതിക്ക് മുമ്പായി ബിജെപി സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കും. 12 ാം തിയതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉണ്ടാകും.

 

 

Top