സിനിമയല്ല ജീവിതം; താരങ്ങള്‍ മറ്റുള്ളവരുടെ തിരക്കഥയ്ക്കനുസരിച്ച് ആടാതെ സ്വയം ചിന്തിക്കൂ

കൊച്ചി: മറ്റുള്ളവരുടെ തിരക്കഥ അനുസരിച്ചാണ് താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ജീവിത്തില്‍ അങ്ങനെയാവരുതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധമറിയിച്ച് നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും വായിക്കാന്‍ തയ്യാറാവണമെന്നും വസ്തുത നോക്കി പ്രതികരിക്കാനുള്ള സാമാന്യനീതി താരങ്ങള്‍ പുലര്‍ത്തണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Top