ഇടഞ്ഞ് നിന്നവരെ ഇണക്കി സുരേന്ദ്രന്‍; ബിജെപി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ബിജെപിയുടെ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രന് കീഴില്‍ സംഘടനാ പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന എഎന്‍ രാധാകൃഷ്ണും ശോഭ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരാകും. എംടി രമേശ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പട്ടിക പ്രഖ്യാപിച്ചത്. കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.

10 വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. കെ.എസ്.രാധാകൃഷ്ണന്‍, സദാനന്ദന്‍ മാസ്റ്റര്‍, ജെ.പ്രമീളാദേവി, ജി.രാമന്‍ നായര്‍, എം.എസ്.സമ്പൂര്‍ണ്ണ, വി.ടി.രമ, വി.വി.രാജന്‍ എന്നിവരാണ് മറ്റു വൈസ്.പ്രസിഡന്റുമാര്‍. ജോര്‍ജ്ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, അഡ്വ പി. സുധീര്‍ എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍.

ജെ.ആര്‍.പദ്മകുമാറാണ് ട്രഷറര്‍. എം.എസ്.കുമാര്‍, ബി.ഗോപാലകൃഷ്ണന്‍, സന്ദീപ് വാര്യര്‍ എന്നിവരാണ് പാര്‍ട്ടി വക്താക്കള്‍.ഭാരവാഹി പട്ടികയില്‍ സ്ത്രീകള്‍ക്ക് മികച്ച പ്രാതിനിധ്യമുണ്ടെന്നും മെറിറ്റാണ് മാനദണ്ഡമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

Top