കുഞ്ഞാലിക്കുട്ടി മത്സരിക്കുമ്പോള്‍ ചെലവ് പാണക്കാട് തങ്ങള്‍ വഹിക്കുമോയെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് ചെലവ് പാണക്കാട് തങ്ങള്‍ വഹിക്കുമോയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിരുത്തരവാദപരമായ പണിയാണ് കുഞ്ഞാലിക്കുട്ടിയും ലീഗും ചെയ്യുന്നത്. ലീഗ് യു.ഡി.എഫിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിയാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വോട്ടര്‍മാരെ കളിയാക്കുന്ന നടപടിയാണിത്. മത്സരം ലീഗിന്റെ മാത്രം ആഭ്യന്തര കാര്യമാണെന്ന് പറയാനാവില്ല. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പ് ചെലവ് പാണക്കാട് തങ്ങള്‍ വഹിക്കണം. അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി വഹിക്കണം. മുല്ലപ്പളളി കോണ്‍ഗ്രസിനെ ലീഗിന്റെ ആലയില്‍ കെട്ടി. വെല്‍ഫെയറുമായുള്ള ബന്ധം ഇതിന്റെ തെളിവാണ്. കോണ്‍ഗ്രസ് കേരളത്തില്‍ ദുര്‍ബലമായെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top