തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് ഗവര്‍ണറെ കണ്ട് അറിയിക്കും. കിഫ്ബിയില്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും ഐസക്കിനും വേണ്ടി സ്വപ്‌ന സുരേഷിനെ 15 പേര്‍ ജയിലിലെത്തി കണ്ടെന്നും ഇതിന് കസ്റ്റംസിന്റെ അനുമതി ഇല്ലായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top