തോമസ് ഐസക്കിന്റെ പ്രസ്താവന വില കുറഞ്ഞതെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: കേനേദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ അവഹേളിക്കുന്ന തരത്തിലുളള തോമസ് ഐസക്കിന്റെ പ്രസ്താവന വില കുറഞ്ഞതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിഎജി ചോദിച്ച ചോദ്യങ്ങളാണ് കേന്ദ്ര ധനമന്ത്രി ചോദിച്ചതെന്നും അതിനാണ് മറുപടി പറയേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഐസക്കിന്റെ വൈദഗ്ധ്യം മുഖ്യമന്ത്രി പോലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെരുവില്‍ നേരിടും എന്നല്ല പറയേണ്ടതെന്നും പിടിപ്പുകേട് കൊണ്ടാണ് നിര്‍മ്മല സീതാരാമന് അങ്ങനെ ചോദിക്കേണ്ടി വന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വായ്പ എടുത്ത് ധൂര്‍ത്ത് അടിക്കുന്നതിന് ജനങ്ങളാണ് സെസ് കൊടുക്കുന്നതെന്നും ജനങ്ങളെ ജാമ്യം നിര്‍ത്തിയാണ് കൊള്ള നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

വികസനത്തിന്റെ കേരള മാതൃക ആണ് ചെല്ലാനത്തേതെന്നും ആളെ പറ്റിക്കാന്‍ സൈക്കിള്‍ ട്യൂബ് വച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പെട്രോളിയും ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെടുന്നുണ്ടെന്നും തോമസ് ഐസക്കിനെ പോലെ ചിലര്‍ മാത്രമാണ് എതിര്‍ക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

 

Top