പരസ്യമായി നാണം കെടുന്നതിനു മുമ്പ് മുഖ്യമന്ത്രി രാജി വെയ്ക്കണം: കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണക്കടത്തുകേസില്‍ പരസ്യമായി നാണം കെടുന്നതിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെച്ച് പുറത്തുപോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടില്ല. ഒരു മന്ത്രിയില്‍ ഇത് അവസാനിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്.

അരുണ്‍ ബാലചന്ദ്രന്‍ സിപിഎം സഹയാത്രികനാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ളക്കടത്തു ബന്ധമുള്ളവര്‍ ഇനിയുമുണ്ടെന്നും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ നിയമനങ്ങള്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന കേസാണ് ഇതെന്നും ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top