സ്വപ്‌ന വിദേശരാജ്യങ്ങളില്‍ ഏതെല്ലാം കാര്യങ്ങളില്‍ ഇടനിലക്കാരിയായെന്ന് മുഖ്യമന്ത്രി പറയണം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെ വിദേശയാത്രകളില്‍ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വപ്ന ഏതെല്ലാം കാര്യങ്ങളില്‍ വിദേശരാജ്യങ്ങളില്‍ ഇടനിലക്കാരിയായിയെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വടക്കാഞ്ചേരിയിലെ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയാണ് സ്വപ്നയ്ക്ക് കൈക്കൂലിയായി ലഭിച്ചത്. കരാറുകാരന്‍ തന്നെ കൈക്കൂലി നല്‍കിയതായി സമ്മതിക്കുന്നു. സര്‍ക്കാരിന്റെ പ്രോജക്റ്റില്‍ എങ്ങനെയാണ് ഇത്തരം കള്ളക്കടത്തുകാര്‍ക്ക് കൈക്കൂലി ലഭിക്കുന്നത് എന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്വപ്‌ന ഗള്‍ഫില്‍ പോയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെങ്കില്‍ കൈക്കൂലി കിട്ടയതും കമ്മീഷന്‍ കിട്ടിയതും എങ്ങനെയാണ് മുഖ്യമന്ത്രി അറിയാതെ പോകുന്നത്. സ്വപ്ന മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും കൂടെ എന്തിന് വിദേശയാത്ര നടത്തിയെന്നും അതിനുള്ള എന്ത് അധികാരമാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Top