സെന്‍സസ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം:കെ.സുരേന്ദ്രന്‍

തൃശൂര്‍: ജനസംഖ്യാ കണക്കെടുപ്പ് പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനം കേരളമായിരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് പറയാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും അത് പറയാന്‍ പിണറായി വിജയന് എന്ത് അധികാരമാണ് ഉള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സെന്‍സസ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ കിട്ടാത്തതിന് പിണറായി വിജയന്‍ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളും മതമൗലികവാദികളും ആണ്. സിപിഎമ്മും ലീഗും തമ്മിലുള്ള സഖ്യമാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്. കോണ്‍ഗ്രസിന് ഇനിയും കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.

Top