സില്‍വര്‍ ലൈനില്‍ വൈകിവന്ന വിവേകത്തിന് നന്ദി; കെ സുരേന്ദ്രന്‍

പാലക്കാട്: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയത് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വൈകിവന്ന വിവേകത്തില്‍ നന്ദിയുണ്ട്. പദ്ധതിക്ക് ആദ്യമേ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി മോദിയുടെ മുഖഭാവം കണ്ട് അനുമതി കിട്ടുമെന്ന് പറയുകായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. സില്‍വര്‍ ലൈനിന് ഒരു സര്‍ക്കാരിനും അനുമതി നല്‍കാനാവില്ല. അത് അപ്രായോഗികമായ പദ്ധതിയാണ്. അന്ന് മുഖ്യമന്ത്രി ദുരഭിമാനം കൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു.ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യമായി. മുഖ്യമന്ത്രി ട്യൂബ് ലൈറ്റ് പോലെയാണ് കത്താന്‍ സമയമെടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു

ദുരഭിമാനമാണ് അദ്ദേഹത്തെ നയിക്കുന്നത്. അത് നാം പലപ്പോഴും കണ്ടതാണ്. ഇത് തന്നെയാണ് സില്‍വര്‍ ലൈനില്‍ ഉണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്രയധികം ദുരഭിമാനം?. മുഖ്യമന്ത്രി പെരുമാറുന്നത് ഞാന്‍ വലിയ ഒരുസംഭവമാണെന്നാണ് കരുതുന്നത്. അങ്ങനെയാണ് മുഖ്യമന്ത്രി അബദ്ധങ്ങളില്‍ ചെന്നുചാടുന്നത്. പിണറായി വിജയന് മുഖ്യമന്ത്രി പദം പ്രത്യേക ആക്ഷനിലൂടെ ലഭിച്ചതല്ല. ജനം കനിഞ്ഞ് നല്‍കിയതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top