മുഖ്യമന്ത്രി തട്ടിപ്പിന്റെ സൂത്രധാരന്‍; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. ലൈഫ് മിഷന്‍ തട്ടിപ്പിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

റെഡ് ക്രസന്റ് നല്‍കിയ 20 കോടിയുടെ പകുതി പോലും സര്‍ക്കാര്‍ ചിലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അദാനിയെ എതിര്‍ക്കുന്നവര്‍ തന്നെ ബന്ധുക്കള്‍ക്ക് കരാര്‍ കൊടുക്കുന്നു.

തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് കുമ്പിടിയെ പോലെയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഞായറാഴ്ച തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Top