ഹിന്ദി വിരുദ്ധത പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേടിലാണ് സിപിഐഎമ്മെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : പാലാ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് ഹിന്ദി വിരുദ്ധത പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേടിലാണ് സിപിഐഎമ്മെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഹിന്ദി വിരുദ്ധ പ്രചരണം നടത്തുന്നവര്‍ രാജ്യദ്രോഹികളാണെന്നും കൈവിട്ടു പോയ തീവ്രവാദികളുടെ വോട്ട് തിരിച്ചുപിടിക്കാനാണ് പിണറായി വിജയന്റെ ശ്രമമെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കാറ്റു പോയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് ആളെക്കൂട്ടാനാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ മറ്റൊന്നും പറയാനില്ലാത്തതിനാല്‍ ഹിന്ദി വിരുദ്ധത പറഞ്ഞ് വോട്ട് പിടിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വൃശ്ചിക മാസത്തില്‍ നടതുറക്കുമ്പോള്‍ തങ്ങള്‍ ശബരിമലയില്‍ ഉണ്ടാകുമെന്നും ആചാരലംഘനത്തിന് സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിശക്തമായ പ്രക്ഷോഭം തുടരുമെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

Top