എംഎം മണിക്കും,ചീഫ് എഞ്ചിനിയർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണം;കെ.സുരേന്ദ്രന്‍

K Surendran,M M Mani

ഇടുക്കി : സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എംഎം മണിക്കും കെഎസ്ഇബി ചീഫ് എഞ്ചിനിയര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുരേന്ദ്രന്‍. ഫേയ്‌സ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഈ ദുരന്തം സര്‍ക്കാരുണ്ടാക്കിയതാണെന്ന് ആഗസ്റ്റ് 14നു തന്നെ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്രയും വെളിവില്ലാത്ത വൈദ്യുതി മന്ത്രിയെ ഇനിയും ആ സ്ഥാനത്തു തുടരാന്‍ അനുവദിക്കരുത്, ഈ കാര്യത്തില്‍ ശക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഉത്തരവിടണമെന്നും കെ സുരേന്ദ്രന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തിലുണ്ടായ വെള്ളപ്പൊക്കം സര്‍ക്കാരുണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപണം ഉന്നയിച്ചിരുന്നു.

ഡാമുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെ ആയിരുന്നെന്നും ലാഭക്കൊതിയുള്ള കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അനാസ്ഥ കാണിച്ചെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.

Top