കെ.ടി ജലീൽ തലശേരി ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നു; കെ സുരേന്ദ്രൻ

തിരുവനന്തപുരം: തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെയുള്ള കെ ടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിഷപ്പിനെതിരെ വധഭീഷണിയാണ് കെ ടി ജലീൽ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ബിഷപ്പിനെ ഭീഷണിപ്പെടുത്തിയ കെ ടി ജലീലിന്റെ പോസ്റ്റിന്റെ കാര്യത്തിൽ യുഡിഎഫ് നിലപാട് എന്താണെന്ന് അറിയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പച്ചയായ വധ ഭീഷണിയാണ് കെ ടി ജലീൽ നടത്തിയിട്ടുള്ളതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. നേരത്തെ പല ബിഷപ്പിനെതിരെ നടത്തിയ സമീപനമാണ് ഇപ്പോൾ തലശേരി ബിഷപ്പിനെതിരെ ജലീൽ നടത്തിയത്. ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം.ജലീലിനെ അറസ്റ്റ് ചെയ്‌ത്‌ ക്രിമിനൽ കേസ് എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top