സര്‍ക്കാര്‍ മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിടാന്‍ നോക്കുന്നു; കെ.സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍.വിവാദങ്ങള്‍ വര്‍ധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുകായണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. വ്യവസായമന്ത്രി ഇപി ജയരാജനെതിരെ പ്രതിപക്ഷം ആരോപണങ്ങള്‍ പടച്ചുവിടുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജയരാജന്റെ ഭാര്യ ക്വാറന്റീനിന്‍ അല്ലായിരുന്നെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഭര്‍ത്താവിന് കോവിഡ് പോസിറ്റീവ് ആയാല്‍ ഭാര്യ ക്വാറന്റീനില്‍ ആവില്ലെ? സുരേന്ദ്രന്‍ ചോദിക്കുന്നു.
എന്നിട്ടും മുഖ്യമന്ത്രി പറയുന്നു അവര്‍ ക്വാറന്റീനില്‍ ആയിരുന്നില്ലെന്ന്. ഒരു ലോക്കറിന്റെ കാര്യമല്ല. നാലു ലോക്കറിന്റെ കാര്യമാണ് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്കര്‍ തുറന്ന് വേണ്ടതെല്ലാം മാറ്റി. ഒരു മാലയുടെ തൂക്കം നോക്കിയതു വെറുതേയാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. കോഴിക്കോടു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇപി ജയരാജന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സുരേന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

Top