കെ സുന്ദരയുടെ വെളിപ്പെടുത്തല്‍; പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ബിഎസ്പി സ്ഥാനാര്‍ത്ഥി കെ. സുന്ദരയുടെ വെളിപ്പെടുത്തലില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി രമേശന്റെ പരാതി ജില്ലാ പൊലീസ് മേധാവി ബദിയടുക്ക പൊലീസിന് കൈമാറി.

തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസായതിനാല്‍ കോടതി അനുമതിയോടു കൂടി മാത്രമേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യൂ. വരണാധികാരി എന്ന നിലയ്ക്ക് ജില്ലാ കളക്ടര്‍ക്കും ഇടതുമുന്നണി പരാതി നല്‍കിയിട്ടുണ്ട്.

Top