കെ സുന്ദര ബന്ധുവീട്ടില്‍ പൊലീസ് നിരീക്ഷണത്തിലെന്ന്

ബദിയടുക്ക: മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയ ബി.എസ്.പി സ്ഥാനാര്‍ഥി കെ. സുന്ദര ബന്ധുവീട്ടില്‍ പൊലീസ് നിരീക്ഷണത്തില്‍ കഴിയുന്നു. സ്വന്തം വീട്ടില്‍ നിന്നും മാറി സുന്ദരയുടെ ആവശ്യാര്‍ഥം മരുമകന്റെ വീട്ടിലാണ് താമസം.

സുന്ദരയുടെ വീടിരിക്കുന്നത് കര്‍ത്താജെയെന്ന സ്ഥലത്താണ്. ഇത് ബി.ജെ.പി ശക്തികേന്ദ്രമാണ്. കോണ്‍ഗ്രസിെന്റ സ്വാധീന മേഖലയിലാണ് ഇപ്പോള്‍ സുന്ദരയെ പൊലീസ് സംരക്ഷിക്കുന്നത്. സുന്ദരയുടെ മൊഴി അന്വേഷണ സംഘം എടുക്കുന്നതു വരെ ഈ വീട്ടില്‍ തന്നെയായിരിക്കും സുന്ദര കഴിയുക.

 

Top