പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു; കെ സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ തനിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്‍കിയതില്‍ പ്രതികരിച്ച് കെ. സുധാരന്‍ എം.പി. താന്‍ പറഞ്ഞ കാര്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു.

പറയാന്‍ പറ്റാത്ത വാക്കുകളൊന്നും പറഞ്ഞിട്ടില്ല. പറഞ്ഞത് ജഡ്ജിയെ അല്ല. വിധിയെ ആണെന്നും കെ. സുധാകരന്‍ വിശദീകരിച്ചു. പരമാര്‍ശത്തില്‍ ശിക്ഷിക്കാന്‍ വകുപ്പില്ലെന്നാണ് തന്റെ പൂര്‍ണവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

കെ.സുധാകരന്‍ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്‍കിയിരുന്നു. ഹൈകോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

Top