കെ സുധാകരന്റെ വിവാദ പരാമർശം: മറുപടിയുമായി വി.ശിവൻകുട്ടി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. തെക്കും വടക്കുമല്ല പ്രശ്‌നം മനുഷ്യ ഗുണമാണ് വേണ്ടതെന്നായിരുന്നു ശിവൻകുട്ടിയുടെ മറുപടി.

തെക്കൻ കേരളത്തെ അപമാനിച്ചുകൊണ്ടുള്ള കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പരാമർശം വിവാദമായിരുന്നു. കേരളത്തിന്റെ തെക്കൻ മേഖലയിലും മലബാർ മേഖലയിലുമുള്ള രാഷ്ട്രീയക്കാർ തമ്മിൽ എത്ര വ്യത്യാസമുണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു കെ.സുധാകരന്റെ പരാമർശം.

ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വിവാദ പ്രസ്താവന. കേരളത്തിൽ സിപിഐഎം, കോൺഗ്രസ് , ബിജെപി പാർട്ടികളുടെ തലപ്പത്ത് മലബാറിൽ നിന്നുള്ള നേതാക്കളാകാൻ കാരണം മലബാർ സ്വദേശികളുടെ സത്യസന്ധതയും ധൈര്യവുമാണെന്നും ചിരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

Top