k sudhakaran-congress leader kanur

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് നഗരത്തിലും പരിസര പ്രദേശങ്ങളിലും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ വ്യാപക ഫ്‌ളക്‌സ്.

‘ജയിക്കാനായി ജനിച്ചവനെ മാറ്റി തോല്‍ക്കാനായി ജനിച്ചവനെ എന്തിനു മത്സരിപ്പിക്കുന്നു’വെന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്. കണ്ണൂര്‍ സിറ്റി, ടൗണ്‍, തോട്ടട തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം ഫ്‌ളക്‌സ് കാണാനായി. എന്നാല്‍ ഇതിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. കെ.എസ്.യു ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം പിന്നീട് ഫ്‌ളക്‌സുകള്‍ നീക്കുകയായിരുന്നു വത്രെ.

സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സതീശന്‍ പാച്ചേനി കോണ്‍ഗ്രസിനും യു.ഡി.എഫിനും സ്വീകാര്യനാണെങ്കിലും അവസാന നിമിഷം ഗ്രൂപ്പ് മാറി കളിച്ചുനേടിയ നേട്ടത്തില്‍ കോണ്‍ഗ്രസ്സിനകത്ത് സമ്മിശ്ര പ്രതികരണമാണ്.

ഇന്നലെവരെ എ ഗ്രൂപ്പിന്റെ താല്‍പ്പര്യത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ച ആളെ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് ഒരുവിഭാഗം ഐ ഗ്രൂപ്പുകാര്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ കണ്ണൂരില്‍ സതീശന്‍ പാച്ചേനിയെ ഐ ഗ്രൂപ്പിലെത്തിച്ച് സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ എ ഗ്രൂപ്പിന്റെ കഥ കഴിക്കാന്‍ കഴിഞ്ഞുവെന്ന ന്യായമാണ് സുധാകര വിഭാഗത്തില്‍ പലര്‍ക്കുമുള്ളത്. പാച്ചേനി ഐ ഗ്രൂപ്പില്‍ എത്തിയതില്‍ എ വിഭാഗത്തിന് വലിയ നിരാശയുണ്ടെങ്കിലും ഇവരില്‍ പലരും പാച്ചേനിയെ കുറ്റപ്പെടുത്തുന്നില്ല. പാച്ചേനിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാനുള്ള അടവു നയമായി ഇതിനെ കണ്ടാല്‍മതിയെന്നാണ് അവര്‍ പറയുന്നത്.

Top