‘കെ.സുധാകരന് വട്ട്, ഈ വിവരം കുറച്ച് കോൺഗ്രസുകാർക്കെ അറിയൂ’; എം.വി.ജയരാജൻ

കെ.സുധാകരന് വട്ടാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോൺഗ്രസിലെ ചിലർക്ക് മാത്രമാണ് അത് അറിയുന്നത് എന്നും എം വി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. എകെജി സെന്ററിന് നേരെയുള്ള ബോംബേറ് കണ്ണൂർ ഡിസിസിയിൽ ആസൂത്രണം ചെയ്ത സംഭവമാണ്. കെ.സുധാകരനാണ് ഇതിന് പിന്നിലെന്നും ജയരാജൻ ആരോപണം ഉന്നയിച്ചു. കണ്ണൂരിൽ ബോംബ് രാഷ്ട്രീയം കളിച്ചയാളാണ് സുധാകരൻ. കെപിസിസിയിൽ എത്തിയപ്പോഴും അത് തുടരുകയാണെന്നും എം.വി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top