തളിപ്പറമ്പിൽ റീ പോളിങ് വേണമെന്ന് കെ.സുധാകരൻ

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ടും ബൂത്തുപിടിത്തവും നടന്നുവെന്നും ഇവിടെ റീപോളിങ് വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

ഇരട്ടവോട്ടിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ നിർദേശത്തിനെതിരെ എൽഡിഎഫ് സ്ഥാനാർഥി എം.വി. ഗോവിന്ദൻ നടത്തിയ ആഹ്വാനം സിപിഎം പ്രവർത്തകർ ഏറ്റെടുത്തതാണു കള്ളവോട്ട് നടക്കാനിടയാക്കിയതെന്നു കെ.സുധാകരൻ എംപി ആരോപിച്ചു.

റീ പോളിങ് എന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു.

Top