കളളവോട്ട് ചെയ്യാതെ ആണത്തത്തോടെ മത്സരിക്കണം; സിപിഎമ്മിനെതിരെ കെ.സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി കളളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയതിനെ തുടര്‍ന്ന് സിപിഎമ്മിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.സുധാകരന്‍ രംഗത്ത്.

മുമ്പും കള്ളവോട്ടുകള്‍ യഥേഷ്ടം നടന്നിട്ടിരുന്നുവെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. സിപിഎം ജനഹിതം അട്ടിമറിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് സ്വീകരിക്കുന്നതെന്നും സുധാകരന്‍ ആരോപണം ഉന്നയിച്ചു.

കളളവോട്ട് ചെയ്യാതെ ആണത്തത്തോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം തയ്യാറായാല്‍ കണ്ണൂരിലെ 11 നിയോജകമണ്ഡലങ്ങളില്‍ രണ്ടിലേറെ സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിക്കില്ല. മറിച്ച് സംഭവിച്ചാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വരെ ചിന്തിക്കാന്‍ തയ്യാറാണ്, സുധാകരന്‍ വ്യക്തമാക്കി.

Top