പിണറായി തുണച്ചു; യുഡിഎഫിന്റെ വിജയത്തില്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് കെ. സുധാകരന്‍

K sudhakaran

കണ്ണൂര്‍: യുഡിഎഫിന്റെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി പറഞ്ഞ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യുഡിഎഫിനെ തുണച്ചു. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് തനിക്ക് കിട്ടിയെന്നും കെ. സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് തരംഗമാണ് പ്രകടമാകുന്നത്. നിലവില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നത്. എല്‍ഡിഎഫ് ഒരു സീറ്റില്‍ മാത്രമാണിപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്.

ബിജെപിയും പൂജ്യത്തിലാണ് നില്‍ക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരത്ത് മാത്രമാണ് ബിജെപി രണ്ടാം സ്ഥാനത്തുള്ളത്.

Top