കെ. സുധാകരൻ എം പിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കെ. സുധാകരൻ എം പിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ക്വാറന്റീനില്‍ പോകുന്നത് അടക്കമുളള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കണ്ണൂരില്‍നിന്നുള്ള ലോക്‌സഭാംഗമാണ് മുന്‍ മന്ത്രികൂടിയായ കെ സുധാകരന്‍.

Top