കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു

തിരുവനന്തപുരം: കെ സുധാകരന്‍ എംപി കെ പി സി സി അദ്ധ്യക്ഷനായി ചുമതലയേറ്റു. തിരുവനന്തപുരത്ത് ഗാന്ധിപ്രതിമയിലും രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം കെപിസിസി ഓഫീസിലെത്തി അദ്ധ്യക്ഷപദം ഏറ്റെടുത്തത്.

സേവാദള്‍ പ്രവര്‍ത്തകര്‍ സുധാകരനെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി സ്വീകരിച്ചു. സുധാകരനൊപ്പം വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് തുടങ്ങിയവരും സ്ഥാനമേറ്റെടുത്തു.

 

Top