കേരളവും ഇന്ധന നികുതി കുറയ്ക്കണം, ഇല്ലെങ്കില്‍ സമരം: കെ.സുധാകരന്‍

sudhakaran

തിരുവനന്തപുരം: ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണെന്നും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.

കോവിഡ് കാലത്ത് വരുമാനം നിലച്ച ജനതയുടെ ചോര കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഊറ്റിക്കുടിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഇന്ധന വില കുറയ്ക്കാന്‍ തയാറാകണം. നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാനം സ്തംഭിപ്പിക്കുന്ന സമരം സംഘടിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

 

Top