പുനഃസംഘടനയുമായി മുന്നോട്ട്, ഉത്സവം പോലെ വീടുകളില്‍ കയറി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തും: കെ സുധാകരന്‍

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. പുനഃസംഘടനയും ക്യാമ്പയിനും കൃത്യമായി നടത്തും. ഉത്സവം പോലെ വീടുകളില്‍ കയറി മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുനഃസംഘടനാ വേണ്ടന്ന് തീരുമാനിക്കേണ്ടത് എഐസിസിയാണെന്ന് പറഞ്ഞ അദ്ദേഹം അടിയന്തിരമായി പുനഃസംഘടനാ പൂര്‍ത്തിയാക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. പുനഃസംഘടനാ ചര്‍ച്ചകള്‍ക്ക് ശേഷം വലിയ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗ്രൂപ്പ് നേതാക്കള്‍. കെ സുധാകരന്‍ പൊതുവികാരം അംഗീകരിക്കണം എന്നാണ് ഗ്രുപ്പ് നേതാക്കൾ  പറയുന്നത്. ഇല്ലെങ്കില്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് തീരുമാനം.

 

Top