പ്രവര്‍ത്തനം പരാജയം, കെ സുധാകരനെ മാറ്റണം; ഹൈക്കമാന്‍ഡിനോട് ഒരു വിഭാഗം എംപിമാര്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡൻറ് എന്ന നിലയിൽ കെ സുധാകരന്റെ പ്രവർത്തനം പരാജയമാണെന്നും, അദ്ദേഹത്തെ മാറ്റണമെന്നും ഒരു വിഭാഗം എംപിമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ ഹൈക്കമാൻഡിന് കത്തയച്ചതായി റിപ്പോർട്ടുകൾ. ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, സുധാകരന്റെ നേതൃത്വവുമായി മുന്നോട്ടു പോകുന്നത് തിരിച്ചടിയാകുമെന്നും പരാതിയിൽ പറയുന്നു.

അനാരോഗ്യം മൂലം പാർട്ടി പ്രവർത്തനത്തിൽ സുധാകരന് മുഴുവൻ സമയ ശ്രദ്ധ പുലർത്താനാകാത്തതും ഇവർ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിലെ ഒരുപറ്റം മുതിർന്ന നേതാക്കൾക്കും സുധാകരന്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ട്.  അടുത്തിടെയുണ്ടായ കെ സുധാകരന്റെ നാക്കുപിഴകളും പാർട്ടിയിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

പാർട്ടിയിലെ പുനഃസംഘടന പൂർത്തിയാക്കാനായില്ലെന്നും സുധാകരനെതിരേ വിമർശനമുണ്ട്. അതേസമയം ഈ സമയത്ത് മാറ്റുന്നത് സുധാകരനെ പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് കെ മുരളീധരൻ അടക്കം ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നു.

Top