വി.ഡി സതീശന്‍ പുതുതലമുറയുടെ പ്രതിനിധിയെന്ന് കെ സുധാകരന്‍

k SUDHAKARAN

കണ്ണൂര്‍: വി ഡി സതീശന്‍ ആരുടെയും നോമിനിയായിട്ടല്ല മത്സര രംഗത്തേക്ക് എത്തിയതെന്ന് കെ സുധാകരന്‍ എംപി. പാര്‍ട്ടിയില്‍ തിളച്ച് മറിയുന്ന യുവജനങ്ങളുടേയും പുതു തലമുറയുടേയും പ്രതിനിധിയാണ് അദ്ദേഹം. അവരുടെ ആഗ്രഹം ആണ് പ്രതിപക്ഷ സ്ഥാനത്തേക്ക് വിഡി സതീശന്‍ എത്തുന്നതോടെ നിറവേറ്റപ്പെടുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് ജനാധിപത്യം അറ്റുപോയിട്ടില്ല എന്നതിന് തെളിവാണെന്നും ഇതാണ് ശരിയായ പാതയെന്നും കെ സുധാകരന്‍ പറഞ്ഞു. കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ അറിയുന്നുവെന്നും സുധാകരന്‍ പ്രതികരിച്ചു.

 

Top