വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകത്തില്‍ പിണറായി ഒന്നാം പ്രതിയെന്ന് കെ സുധാകരന്‍

കൊച്ചി: ജനസംഘം പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എഫ്ഐആറിന്റ പകര്‍പ്പ് സുധാകരന്‍ പുറത്തുവിട്ടു.

കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലക്കേസാണ് വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം. പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുമെന്നും സര്‍ക്കാര്‍ നേരിടുന്ന അഴിമതി കേസുകള്‍ മറയ്ക്കാനാണ് തനിക്ക് എതിരായ
ആരോപണങ്ങളെന്നും സുധാകരന്‍ പറഞ്ഞു.

28 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎമ്മുകാര്‍ കൊലപ്പെടുത്തി. തനിക്ക് നേരെ മൂന്ന് തവണ വധശ്രമമുണ്ടായെന്നും സിപിഐഎം ഭീഷണിയിലൂടെയാണ് താന്‍ വളര്‍ന്നു വന്നതെന്നും സുധാകരന്‍ പറഞ്ഞു. കൊലക്കേസുകള്‍ തെളിയിച്ചാല്‍ താന്‍ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, പിണറായി വിജയന്‍ കൊടുവാള്‍ കൊണ്ട് വെട്ടിയിട്ടുണ്ടെന്ന് ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപിയും വെളിപ്പെടുത്തി. കഴുത്തിനായിരുന്നു വെട്ടെന്നും, കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈയ്ക്ക് മുറിവ് സംഭവിച്ചുവെന്നും ഗോപി വ്യക്തമാക്കി.

 

Top