എം.വി ഗോവിന്ദന്‍ കള്ളവോട്ട് ചെയ്യാന്‍ പഠിപ്പിക്കുന്ന ആളെന്ന് കെ സുധാകരന്‍

തളിപ്പറമ്പ്; സംസ്ഥാനത്ത് പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന സമയത്ത് കള്ളവോട്ട് ചെയ്യാന്‍ പഠിപ്പിക്കുന്ന ആളാണ് എം.വി. ഗോവിന്ദനെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. കള്ളവോട്ട് ചെയ്യാന്‍ പഠിപ്പിക്കുന്ന ഒരധ്യാപകന് അത് ചെയ്യാന്‍ പാടില്ല എന്ന് പറയാന്‍ പറ്റില്ല. ഹൈക്കേ

ാടതിയും തെരഞ്ഞെടുപ്പ് കമീഷനും കള്ളവോട്ട് തടയാന്‍ ശ്രമിക്കുമ്പോള്‍ ഉത്തരവാദിത്തമുള്ള ഒരു നേതാവ് അത് ചെയ്യാന്‍ പരസ്യമായി അണികളെ പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധമായ കുറ്റമാണ്. നിയമവിരുദ്ധമായ ഒരു കാര്യം പരസ്യമായി പ്രഖ്യാപിച്ച എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്നും സുധാകരന്‍ പറഞ്ഞു.

 

Top