തനിക്ക് പദവികളോട് ആര്‍ത്തിയില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: സംസ്ഥാനത്ത് കെപിസിസിയുടെ താത്കാലിക അധ്യക്ഷ സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കെ. സുധാകരന്‍. കെപിസിസിക്ക് നിലവില്‍ അധ്യക്ഷനുണ്ടെന്നും തനിക്ക് പദവികളോട് ആര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്തുന്നത് ആത്മവിശ്വാസത്തോടെയാണ്. അക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Top