കോണ്‍ഗ്രസില്‍ നേതൃമാറ്റം സാവധാനം മതിയെന്ന് കെ സുധാകരന്‍

k sudhakaran

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്നും ആലോചിച്ച് ബുദ്ധിപൂര്‍വ്വം തീരുമാനിച്ചാല്‍ മതിയെന്നും കെ സുധാകരന്‍. നേതൃമാറ്റം, പാര്‍ട്ടിയും ഹൈക്കമാന്‍ഡും ഉചിതമായി തീരുമാനിക്കും. കൂട്ടത്തോല്‍വിയില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി കെ സുധാകരനെ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയ സമയത്താണ് സുധാകരന്‍ തന്നെ മാറ്റം സാവകാശം മതിയെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

Top