കോവിഡ് പ്രതിരോധത്തിനിറങ്ങുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയുന്നുവെന്ന് കെ സുധാകരന്‍

sudhakaran

കണ്ണൂര്‍: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരു പോലെ പരാജയപ്പെട്ടെന്ന് കെ സുധാകരന്‍. കൊവിഡ് വ്യാപനം മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. മതിയായ ചികിത്സാ സൗകര്യങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയാണ് പൊതുവെ ഉള്ളത്. ആളുകള്‍ ശ്വാസം മുട്ടി മരിക്കുകയാണെന്നും മരണ നിരക്ക് പോലും കൃത്യമായി രേഖപ്പെടുത്തപ്പെടുന്നില്ലെന്നും സുധാകരന്‍ ആരോപിച്ചു.

ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാത്ത വിധമാണ് മരണ സംഖ്യ കൂടുന്നത്. പയ്യാമ്പലത്തേക്ക് അടക്കം മുതദേഹങ്ങള്‍ ധാരളമായി എത്തിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധത്തിന് ഇറങ്ങുമ്പോള്‍ അവരെ തടുന്ന സമീപനമാണ് ഉള്ളതെന്നും സിപിഎം ഓഫീസില്‍ നിന്ന് എത്തുന്ന ലിസ്റ്റ് അനുസരിച്ചാണ് കൊവിഡ് സന്നദ്ധ പ്രവര്‍ത്തകരെ തീരുമാനിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സിപിഎം രാഷ്ട്രീയം കളിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top