ഷുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്ന് കെ.സുധാകരന്‍

sudhakaran

കണ്ണൂര്‍: മട്ടന്നൂരില്‍ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍. ഇതിനായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ഷുഹൈബിനെ ചട്ടം ലംഘിച്ച് സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരന്‍ പറഞ്ഞു.

ജയില്‍ ഡി.ജി.പിയുടെ ഇടപെടല്‍ കൊണ്ടാണ് ഷുഹൈബിനെ അന്ന് രക്ഷിക്കാനായത്. ഷുഹൈബിന് ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു.

കാണിച്ചു തരാം എന്ന് സിപിഐഎം തടവുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഷുഹൈബിനൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ഫര്‍സീനും വെളിപ്പെടുത്തി.

Top