ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യു.ഡി.എഫില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് കെ.സുധാകരന്‍

K sudhakaran

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ അവ്യക്തതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ഏകാഭിപ്രായമാണെന്നും കെ.സുധാകരന്‍ വ്യക്തമാക്കി. യുഡിഎഫിന് ഒരു അഭിപ്രായമേയുള്ളൂ. ഓരോരുത്തരും വ്യാഖാനിച്ചതില്‍ വന്ന പ്രശ്‌നമാണ് ഇപ്പോള്‍ കാണുന്നതെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നയത്തില്‍ മാറ്റം വേണം. തര്‍ക്കത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണം. ഈ വിഷയത്തില്‍ വിവാദങ്ങള്‍ക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും അഭിപ്രായം രണ്ട് ദിവസത്തിനകം സര്‍ക്കാരിനെ അറിയിക്കും. കൂടാതെ, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ യുഡിഎഫില്‍ ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ നടപടികളെക്കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനം നാളെ അറിയിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

Top