പാര്‍ട്ടിക്ക് അച്ചടക്കം കുറഞ്ഞു, അടിമുടി മാറുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് സംഘടനാ രംഗത്ത് മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. പാര്‍ട്ടിക്ക് അച്ചടക്കം കുറഞ്ഞു. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തില്‍ നിലനില്‍പ്പില്ലെന്ന് തിരിച്ചറിയണം.

പുതിയ നേതൃത്വം പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റും. അതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. പുതിയ ഡി സി സി നേതൃത്വം ഞായറാഴ്ച ചുമതലയേറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Top