വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനമെന്ന് കെ സുധാകരന്‍

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.

പതിനഞ്ച് മിനുറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. സൗഹൃദസന്ദര്‍ശനം മാത്രമാണെന്നാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സുധാകരന്റെ പ്രതികരണം.

 

Top