ബിജെപി നീക്കത്തിൽ ആശങ്കയില്ല; ആർച്ച് ബിഷപ്പുമായുള്ള ചർച്ച ആശാവഹമെന്ന് കെ സുധാകരൻ

കണ്ണൂർ: ബിജെപി നീക്കത്തിൽ കോൺഗ്രസിന് യാതൊരു ആശങ്കയുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ക്രൈസ്തവ വിഭാഗം എല്ലാ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവർ. ബിഷപ്പുമായുള്ള ചർച്ച ആശാവഹം. ആർക്കും ആരെയും കാണാം. വളച്ചൊടിച്ചത് സി പി ഐ എം തന്ത്രം. ബിജെപിക്ക് സന്ദർശനം കൊണ്ട് പ്രയോജനമുണ്ടാകില്ല. കെ സി ജോസഫിന്റെ നിലപാട് അപക്വമാണെന്നും കെ സുധാകരൻ പറഞ്ഞു.

റബർ വിലയിലെ ആവശ്യം കേന്ദ്ര സർക്കാരിനോട് പറയുന്നതിൽ തെറ്റില്ല. കർഷക പ്രശ്നങ്ങൾക്ക് കേന്ദ്രം പരിഹാരമുണ്ടാക്കിയില്ല. തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ. ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാൻ കോൺ​ഗ്രസ്. കർദ്ദിനാൾ ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും കാണും.

Top