അക്രമം വ്യാപിപ്പിക്കാനാണ് സിപിഐഎം ശ്രമമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമം വ്യാപിപ്പിക്കാൻ ഇടതുപക്ഷത്തിന്റെ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. വാ തുറന്നാൽ നുണ മാത്രമാണ് സിപിഐഎം നേതൃത്വം പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഓഫീസുകൾ അടിച്ചുപൊളിക്കാനും ബോംബെറിയാനും കോൺഗ്രസിനും അറിയാം. ഈ രീതിയിലാണ് ഭരണമെങ്കിൽ സർക്കാർ ഭരണം പൂർത്തിയാക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു.

വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമക്കേസിനെതിരെ കെ.പി.സി.സി പ്രസിഡന്റ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രായം പോലും അറിയാതെയാണ് പൊലീസിന്റെ എഫ്.ഐ.ആര്‍. വിമാനത്തില്‍ പ്രതിഷേധിച്ചവരെ തല്ലിയത് ഇ.പി.ജയരാജനാണ്. വാ തുറന്നാല്‍ ജയരാജന്‍ വിടുവായത്തമാണ് പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞില്ല യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ പ്രതിഷേധിച്ചത്. പുതിയ സമര രീതി ചെയ്തതാകാം.വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ല, എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തളളിപ്പറയില്ലെന്നും കെ.സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Top