പിണറായി വിജയന്‍ ബിജെപിയില്‍ പോയാലും താന്‍ പോകില്ലെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: പിണറായി വിജയന്‍ ബിജെപിയില്‍ പോയാലും താന്‍ പോകില്ലെന്ന് കെ.സുധാകരന്‍. പിണറായി വിജയന് ബിജെപി ബന്ധം നേരത്തെയുള്ളതാണെന്നും സുധാകരന്‍ തുറന്നടിച്ചു.

കെ സുധാകരന്‍ ബിജെപിയിലേയ്ക്ക് പോയെന്ന് വാര്‍ത്തകള്‍ വന്നെന്നും എന്നാല്‍ വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് തിരികെ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ബിജെപിയ്ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മടങ്ങിപ്പോകില്ലെന്ന് എന്താണ് ഉറപ്പെന്ന് മുഖ്യമന്ത്രി ചോദിച്ചു. വോട്ട് ചെയ്ത ശേഷം ഉറക്കം നഷ്ടപ്പെടരുത്. വിശ്വസ്തരായവരെ മാത്രം ലോക്‌സഭയിലേയ്ക്ക് അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കണ്ണൂര്‍ ചാലയില്‍ വെച്ചു നടന്ന എല്‍ഡിഎഫ് കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുധാകരന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രി ബിജെപി ബന്ധം ആരോപിച്ചത്.

Top