ധീരജിന്റെ മരണം സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ സുധാകരന്‍

ആലപ്പുഴ: ഇടുക്കി എന്‍ജിനിയറിങ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മരണം സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ധീരജിന്റെ മരണത്തില്‍ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണ്. തിരുവാതിര കളിച്ച് അവര്‍ ആഹ്ലാദിക്കുന്നു. സ്ഥലം വാങ്ങാന്‍ ആയിരുന്നു തിടുക്കമെന്നും കെ സുധാകരന്‍ ആരോപിച്ചു.

ഇടുക്കി എന്‍ജിനിയറിങ് കോളജില്‍ ദിവസങ്ങള്‍ ആയി അക്രമം അരങ്ങേറിയിരുന്നുവെന്നും കെ എസ് യുവിന്റെ വിജയം തടയാന്‍ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ കോളേജില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. നിരവധി കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു

ഇടുക്കി ജില്ല പോലീസ് മേധാവിയെ എം.എം.മണി ഭീഷണിപ്പെടുത്തി. പ്രതിഷേധത്തിന്റെ മറവില്‍ വ്യാപക അക്രമങ്ങളാണുണ്ടാകുന്നത്. കലാലയങ്ങളില്‍ കെ എസ് യു പ്രവര്‍ത്തകര്‍ മര്‍ദനത്തിന് ഇരയാകുന്നു. കോണ്‍ഗ്രസ് ഓഫിസുകളും കെട്ടിടങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. പൊലീസ് എല്ലാം കണ്ടുനില്‍ക്കുകയണെന്നും കെ സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

Top