പ്രതികളെ പുറത്താക്കിയ സിപിഐഎം നടപടി ആത്മാര്‍ത്ഥതയില്ലാത്തതെന്ന് കെ സുധാകരന്‍

k SUDHAKARAN

കണ്ണൂര്‍ : സിപിഐഎം ഷുഹൈബ് വധക്കേസ് പ്രതികളെ പുറത്താക്കിയ നടപടി ആത്മാര്‍ത്ഥതയില്ലാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പ്രതികള്‍ക്ക് തുടര്‍ന്നും സിപിഐഎം സംരക്ഷണം നല്‍കും. ഇപ്പോഴത്തെ നടപടി പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനത്തിന്റെ ഫലമായിട്ടാണ്. സമരത്തിന്റെ ഭാഗമായി സമ്മര്‍ദ്ദത്തിലായതിനാലാണ് സിപിഐഎം നടപടിയെടുത്തിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ നാല് പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. ആകാശ് തില്ലങ്കേരി, ടി.കെ അനവര്‍, സി.എസ് ദാപ്ചന്ദ്, കെ അഖില്‍ എന്നിവരെയാണ് പാര്‍ട്ടി പുറത്താക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Top