സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും കുറഞ്ഞ വിലയില്‍ ഇന്ധനം ലഭിക്കുമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും നാളെ മുതല്‍ കുറഞ്ഞ വിലയില്‍ ഇന്ധനം ലഭ്യമാകുമെന്ന് ജോജു ജോര്‍ജിനെ ഉന്നംവച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ ചെറു സമരങ്ങള്‍ ഫലം കണ്ടെന്നും ഇന്ധന വില ഇനിയും കുറയേണ്ടതുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

”രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ ചെറു സമരങ്ങള്‍ ഫലം കണ്ടു. ഇന്ധനവിലയില്‍ ജനത്തിന് താല്‍ക്കാലിക ആശ്വാസം. കോണ്‍ഗ്രസിന്റെ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും നാളെ മുതല്‍ കുറഞ്ഞ വിലയില്‍ ഇന്ധനം ലഭ്യമാകും. ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. അവകാശ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഏത് തമ്പുരാന്‍ വന്നാലും അതിന് വഴങ്ങി കൊടുക്കാന്‍ കോണ്‍ഗ്രസിന് സൗകര്യമില്ല. കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം തെരുവിലുണ്ടാകും.” കെ. സുധാകരന്‍ പറഞ്ഞു.

Top