സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്ത്; പിന്തുണച്ച് രമേശ് ചെന്നിത്തല

തൃശ്ശൂര്‍: മുഖ്യമന്ത്രിക്കെതിരായ വിവാദപരാമര്‍ശത്തില്‍ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സുധാകരന്‍ ആരെയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെക്കുറിച്ചാണ്. സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. വിവാദം അവസാനിപ്പിക്കണം. തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തല തന്നെ തള്ളിപ്പറഞ്ഞുവെന്ന സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല.

”സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത ശരിയല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്ക് അങ്ങനെ അഭിപ്രായമില്ല. ഇന്നലെ താന്‍മാധ്യമങ്ങളോട് പൊതുവായ പ്രസ്താവനയാണ് നടത്തിയത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നല്കിയ പൊതു പ്രസ്താവന മറ്റ് രീതിയില്‍ ചിത്രീകരിച്ചതാണ്. അല്ലാതെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. ഈ വിവാദം ഇവിടെ അവസാനിക്കണം ” ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top