എം എം മണിക്കെതിരായ പരാമർശം; ഖേദം പ്രകടിപ്പിച്ച് കെ സുധാകരൻ

തിരുവനന്തപുരം: എം എം മണിക്കെതിരെ വാർത്താസമ്മേളനത്തിൽ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ‘പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.’- കെ സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മഹിളാ കോൺഗ്രസ് പ്രകടനത്തിൽ എം എം മണിയെ ആക്ഷേപിക്കുന്ന വിധത്തിൽ ബാനർ വച്ചതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സുധാകരൻ പറഞ്ഞ മറുപടിയാണ് വിവാദമായത്. ‘അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം, ഒറിജനല്ലാണ്ട് കാണിക്കാൻ പറ്റുമോ?. അങ്ങനെ ആയിപ്പോയതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോട് പറയുകയെന്നാല്ലാതെ’.- എം എം മണിയെ കുറിച്ച് സുധാകരൻ പറഞ്ഞ ഈ വാക്കുകളാണ് വിവാദമായത്.

Top