k sudhakaran- Petitions-find-no-favour-with-judiciary

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍ കള്ളവോട്ട് തടയുന്നതിന് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന അവിടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. സുധാകരന് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഉദുമയില്‍ കള്ളവോട്ട് നടക്കാന്‍ സാദ്ധ്യതയുള്ള അന്പതോളം ബൂത്തുകളുണ്ടെന്നും ഇത് തടയുന്നതിന് കേന്ദ്രസേനയെ വിന്യസിക്കണമെന്നുമായിരുന്നു സുധാകരന്റെ ഹര്‍ജിയിലെ ആവശ്യം.

കള്ളവോട്ട് തടയുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മതിയായ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

Top