ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിത്വം; ഒരു മണിക്കൂറില്‍ തീരുമാനമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മത്സരിക്കുന്നത് സംബന്ധിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കെ.സുധാകരന്‍ എംപി. പ്രവര്‍ത്തകരോടും മറ്റും ചര്‍ച്ച നടത്തിയ ശേഷം നേതൃത്വത്തോട് തീരുമാനം അറിയിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

ഇതിനിടെ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ധര്‍മ്മടത്ത് മത്സരിക്കുന്നതിനായി സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Top